District News
ഫോർട്ടുകൊച്ചി : ഫോര്ട്ട്കൊച്ചിയില് ബിനാലെ കലാകാരിയായ വിദേശ വനിതയെ ലൈംഗികമായി ഉപദ്രവിച്ച മുംബൈ സ്വദേശിക്കെതിരെ ഫോര്ട്ട്കൊച്ചി പോലിസ് കേസെടുത്തു. തായ്വാന് സ്വദേശിനിയായ 40കാരിയെയാണ് ലൈംഗികമായി ഉപദ്രവിച്ചത്.
സംഗീതജ്ഞയായ യുവതി ഫോര്ട്ട്കൊച്ചി പെപ്പര് ഹൗസില് കഴിഞ്ഞ മാസം ബിനാലെ പരിപാടിക്കെത്തിയ വേളയിലാണ് മുംബൈ സ്വദേശി സൗഹൃദം സ്ഥാപിച്ചത്.ബിനാലെയുടെ വിവിധ വേദികളില് ഇവര് പരിപാടി അവതരിപ്പിച്ചിരുന്നു. ഒരു ദിവസം മുംബൈ സ്വദേശി ഭക്ഷണം കഴിക്കാന് യുവതിയെ വിളിക്കുകയും ഉല്ലാസ ബോട്ട് യാത്രയ്ക്ക് കൊണ്ടു പോവുകയും ചെയ്തു.
ഈ സമയം യുവതിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. നാട്ടിലേക്ക് മടങ്ങിയ യുവതി കഴിഞ്ഞ 28 ന് സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയില് വഴി അയച്ച പരാതിയിലാണ് പ്രതിക്കെതിരെ ഫോര്ട്ട്കൊച്ചി പോലീസ് കേസെടുത്തിട്ടുള്ളത്.ബോട്ടിലെ സിസിടിവി ദൃശ്യങ്ങള് പോലീസ് പരിശോധിക്കും. മുംബൈ സ്വദേശി ബിനാലെ കലാകാരനാണോ കാണാനെത്തിയതാണോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.വിദേശ യുവതി നാട്ടിലായതിനാല് ഓണ്ലൈന് വഴി മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്നടപടികളിലേക്ക് കടക്കാനാണ് പോലിസ് നീക്കം.
National
ന്യൂഡൽഹി: ഗുരുഗ്രാമിൽ വിദേശവനിതയ്ക്ക് നേരെ ഫിസിയോതെറാപ്പിസ്റ്റിന്റെ ലൈംഗീകാതിക്രമം. ദക്ഷിണ കൊറിയൻ സ്വദേശിനിയായ 55കാരിയെയാണ് സെക്ടർ 53ലെ ക്ലിനിക്കിൽ വച്ച് ഇയാൾ പീഡിപ്പിച്ചത്.
പ്രതി ഒളിവിലാണെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി നവംബർ 14 നാണ് പരാതി നൽകിയത്.
നവംബർ ഏഴിന് ചികിത്സയ്ക്കായി സെക്ടർ 53 ലെ ഒരു ഫിസിയോതെറാപ്പി സെന്ററിൽ ഇവർ പോയിരുന്നു. ഇവിടെ വച്ച് ഫിസിയോതെറാപ്പിസ്റ്റ് ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പീഡനശ്രമം എതിർത്തപ്പോൾ പ്രതി തന്നോട് മോശമായി പെരുമാറിയെന്നും പരാതിക്കാരി ആരോപിക്കുന്നു.പരിഭാഷകന്റെ അഭാവം മൂലം സ്ത്രീയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.